{"1001.734355541":"\n\n\n\n\n"} Skip to main content
Ramakrishna Math, Thrissur
Ramakrishna Math, Thrissur
(A Branch Centre of Ramakrishna Math, Belur Math)
സ്വാമി വിവേകാനന്ദൻ

‘‘എഴുന്നേൽക്കുക, ഉണരുക,
ലക്ഷ്യത്തിലെത്തുന്നതുവരെ നിൽക്കാതെ മുന്നോട്ടു നീങ്ങുക.’’

വിവേകജ്യോതി - 2026-27

സ്വാമി വിവേകാനന്ദന്റെ 168-ാമത് ജന്മദിനം · 2027 ജനുവരി 12

സ്വാമി വിവേകാനന്ദന്റെ 168-ാമത്തെ ജന്മദിനത്തോട് (2027 ജനുവരി 12-ന്) അനുബന്ധിച്ച് പുറനാട്ടുകരയിലുള്ള ശ്രീരാമകൃഷ്ണമഠം സ്കൂൾ വിദ്യാർത്ഥികൾക്കായി ‘വിവേകജ്യോതി’ എന്ന പേരിൽ ഒരു മത്സരം സംഘടിപ്പിക്കുന്നു. വിവേകാനന്ദസന്ദേശങ്ങൾ കുട്ടികളിൽ എത്തിക്കുക എന്നതാണ് ഈ മത്സരത്തിന്റെ ഉദ്ദേശം.

തൃശൂർ ജില്ലയിലുള്ള സ്റ്റേറ്റ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. (സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്) സ്കൂളുകളിൽ എട്ടാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

ആധാരമാക്കുന്ന പുസ്തകങ്ങൾ

  1. ‘വിവേകാനന്ദസ്വാമികളുടെ ഭാരതീയപ്രസംഗങ്ങൾ’
  2. ‘ശ്രീ വിവേകാനന്ദസ്വാമികൾ’ (സംക്ഷിപ്തജീവചരിത്രം) - വിമലാനന്ദസ്വാമികൾ
  3. ‘ബലമാണ് ജീവിതം’ - ശ്രീ വിവേകാനന്ദസ്വാമികൾ
  4. ‘ബലത്തിന്റെ രഹസ്യം’ - ശ്രീ വിവേകാനന്ദസ്വാമികൾ
  5. ‘ആത്മവിശ്വാസം’ - ശ്രീ വിവേകാനന്ദസ്വാമികൾ

മത്സരഘട്ടങ്ങൾ

ഒന്നാം ഘട്ടം · ഓൺലൈൻ

2026 നവംബർ 1, ഞായർ
7 pm – 8 pm · 100 മാർക്ക്
100 ഒബ്ജക്റ്റീവ് ചോദ്യങ്ങൾ (50 ജനറൽ, 25 ഫോട്ടോ, 25 തിയ്യതി അടിസ്ഥാനമാക്കിയുള്ളവ)

രണ്ടാം ഘട്ടം · ഓൺലൈൻ

2026 ഡിസംബർ 6
7 pm – 8 pm
ചോദ്യങ്ങളും സമയവും മാർക്കും ഒന്നാം ഘട്ടത്തിലേതുപോലെ

മൂന്നാം ഘട്ടം · എഴുത്തുപരീക്ഷ

2027 ജനുവരി 10, ഞായർ
2 pm – 4 pm · 100 മാർക്ക്
രണ്ടാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ആദ്യ 250 പേർക്ക്. ഒബ്ജക്റ്റീവ്, പാരഗ്രാഫ് ചോദ്യങ്ങൾ, ഉപന്യാസം.

മൂന്നാം ഘട്ടത്തിൽ പങ്കെടുക്കുന്നവർ പ്രധാനാധ്യാപകരുടെ ഐഡന്റിറ്റി കത്ത് കൊണ്ടുവരേണ്ടതാണ്. പരീക്ഷയ്ക്കുശേഷം ചായയും ലഘുഭക്ഷണവും നൽകും.

സമ്മാനങ്ങൾ

ഒന്നാം സമ്മാനം₹5000 + ₹1000-ന്റെ പുസ്തകങ്ങൾ
രണ്ടാം സമ്മാനം₹3000 + ₹500-ന്റെ പുസ്തകങ്ങൾ
മൂന്നാം സമ്മാനം₹1500 + ₹500-ന്റെ പുസ്തകങ്ങൾ
പ്രോത്സാഹന സമ്മാനം (10)₹500-ന്റെ പുസ്തകങ്ങൾ

സമ്മാനദാനം: 2027 ജനുവരി 28, വ്യാഴാഴ്ച, 11.30 am. സമ്മാനാർഹരെ നേരിട്ടും സ്കൂൾ മുഖേനയും അറിയിക്കും.

രജിസ്ട്രേഷൻ

  • പരീക്ഷകൾ ആശ്രമം വെബ്സൈറ്റിലൂടെ (rkmthrissur.org) നടത്തും.
  • ആദ്യ ഓൺലൈൻ പരീക്ഷാസമയത്ത് പേര്, സ്റ്റാൻഡേർഡ്, സ്കൂൾ പേര്, മൊബൈൽ നമ്പർ അല്ലെങ്കിൽ ഇ-മെയിൽ ID നൽകി രജിസ്റ്റർ ചെയ്യണം.
  • മത്സരത്തിന്റെ ലിങ്ക് ഇ-മെയിൽ വഴിയും പത്രങ്ങൾ മുഖേനയും എല്ലാ സ്കൂളുകളെയും അറിയിക്കും.

സ്കൂളുകൾക്ക് സൗജന്യ പുസ്തകങ്ങൾ

കുറഞ്ഞത് 10 കുട്ടികളെ ആദ്യ ഓൺലൈൻ പരീക്ഷയിൽ പങ്കെടുപ്പിക്കുമെന്ന് ഉറപ്പ് നൽകുന്ന ആദ്യ 30 സ്കൂളുകൾക്ക് മുകളിൽ പറഞ്ഞ പുസ്തകങ്ങൾ ആശ്രമം പുസ്തകശാലയിൽനിന്ന് സൗജന്യമായി നൽകും. ഇതിനായി വരുന്നവർ 10 കുട്ടികളുടെ പേരുവിവരങ്ങൾ പ്രധാനാധ്യാപകർ സാക്ഷ്യപ്പെടുത്തിയ ലിസ്റ്റ് കൊണ്ടുവരണം.

ശ്രദ്ധിക്കുക

  • അറിയിപ്പുകൾ പ്രധാനാധ്യാപകർ വഴിയും പത്രങ്ങൾ വഴിയും അറിയിക്കും.
  • അവിചാരിതമായ കാരണങ്ങളാൽ പരീക്ഷാസംബന്ധമായ കാര്യങ്ങളിൽ ഭാഗികമായോ മുഴുവനായോ ഭേദഗതി വരുത്താൻ ആശ്രമം അധികാരികൾക്ക് അവകാശമുണ്ടായിരിക്കും.
  • പങ്കെടുക്കുന്നവർ രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവരുടെ പൂർണ്ണ ഉത്തരവാദിത്വത്തിൽ പങ്കെടുക്കേണ്ടതാണ്.

പരീക്ഷാ കേന്ദ്രം

💻 ഓൺലൈൻ
Google Forms / Zoho Forms വഴി
പരീക്ഷാ ലിങ്ക് പരീക്ഷയ്ക്കു മുമ്പ് സ്കൂളുകൾ വഴിയും ഈ വെബ്സൈറ്റിലും നൽകും.

വിവരങ്ങൾക്ക് (11 AM – 4 PM)

📞 94954 21346
🌐 rkmthrissur.org

പുസ്തകങ്ങൾ ലഭിക്കാൻ

ആശ്രമം ബുക്ക് സ്റ്റാൾ (9 AM – 12.30 PM, 2 – 6 PM)
WhatsApp: 82817 38291
വിവേകാനന്ദ വിജ്ഞാന ഭവൻ, പൂങ്കുന്നം (9 AM – 6 PM)
WhatsApp: 88488 50899

സ്ഥലം: പുറനാട്ടുകര, തൃശ്ശൂർ
തീയതി: 29.09.2026
സ്വാമി സദ്ഭവാനന്ദ
അദ്ധ്യക്ഷൻ