{"1001.734355541":"\n\n\n\n\n"}Skip to main content
Ramakrishna Math, Thrissur
Ramakrishna Math, Thrissur
(A Branch Centre of Ramakrishna Math, Belur Math)
  • ശ്രീരാമകൃഷ്ണ ബുക്സ്റ്റാൾ, വിവേകാനന്ദ വിജ്ഞാന ഭവൻ, പൂങ്കുന്നം, തൃശ്ശൂർ

തൃശ്ശൂർ പുറനാട്ടുകരയിലുള്ള ശ്രീരാമകൃഷ്ണമഠത്തിന്റെ പൂങ്കുന്നത്തെ ഉപശാഖയായ വിവേകാനന്ദ വിജ്ഞാന ഭവനിൽ  ‘ശ്രീരാമകൃഷ്ണ ബുക്സ്റ്റാൾ’ എന്ന പേരിൽ  ആധുനികരീതിയിലുള്ള ഒരു വിശാലമായ ബുക്സ്റ്റാൾ ഒക്ടോബർ  6 ബുധനാഴ്ച രാമകൃഷണസംഘത്തിലെ മുതിർന്ന സംന്യാസിയായ ശ്രീമദ് സ്വാമി സ്വപ്രഭാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു.


ശ്രീരാമകൃഷ്ണമഠം പുറത്തിറക്കുന്ന ശ്രീരാമകൃഷ്ണ-വിവേകാനന്ദ-ശാരദാ സാഹിത്യം, ഉപനിഷത്തുകൾ, വേദാന്തകൃതികൾ, മഹാഭാരതം, രാമായണം, ഭാഗവതം, ഭഗവദ്‌ഗീത എന്നിങ്ങനെ വിവിധവിഷയങ്ങളിലുള്ള മുന്നൂറോളം മലയാള പുസ്തകങ്ങളും, ചെന്നൈ ശ്രീരാമകൃഷ്‌ണമഠം, കൊൽക്കത്ത അദ്വൈതാശ്രമം, കൊൽക്കത്ത രാമകൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ എന്നീ പ്രസാധകരുടെ വിവിധവിഷയങ്ങളിൽ പെടുന്ന ഇംഗ്ലീഷ് പുസ്തകങ്ങളും ഇവിടെ ലഭിക്കും.


ബുക്സ്റ്റാൾ പ്രവർത്തനസമയം : ഞായറാഴ്ച ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:  0487 – 2307719.


ഇവിടെനിന്ന് പുസ്തകങ്ങൾ തപാലായി അയച്ചുകൊടുക്കുന്നതല്ല. തപാലായി പുസ്തകങ്ങൾ ലഭിക്കാൻ പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണമഠ ത്തിലെ ബുക്സ്റ്റാളിൽ ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0487 – 2307719.

Photos
Videos
Photos
Videos

Checkout the YouTube link. Click here.